റെയിൽവെ ട്രാക്കിനു സമീപം കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ചേമഞ്ചേരി കാട്ടില പീടിക റെയില്‍വെ ട്രാക്കിനു സമീപം ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകരയില ഓട്ടോഡ്രൈവര്‍ കസ്റ്റംസ്‌ റോഡ് അമ്മാണ്ടിയില്‍ വിജിത്താണ് (47) മരിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് വീട് വിട്ടിറങ്ങിയ വിജിത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. 
വെള്ളിയാഴ്ച രാവിലെയാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കാണപ്പെട്ടത്. ഷര്‍ട്ടില്‍ വടകരയിലെ ടെയിലര്‍ ഷോപ്പിന്റെ സ്റ്റിക്കറുണ്ടെന്ന വിവരത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
കരിമ്പനപ്പാലത്തെ പുരുഷുവിന്റെയും കസ്റ്റംസ്‌റോഡിലെ പരേതയായ കൗസുവിന്റെയും മകനാണ് വിജിത്ത്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി
Comments

COMMENTS

error: Content is protected !!