KERALA
അപകടം സംഭവിച്ചാല്‍ വാഹനം രജിസ്റ്റര്‍ ആരുടെ പേരിലാണെന്നറിയാന്‍ എളുപ്പ വഴിയുമായി വാഹന്‍ സൈറ്റ്.
ഇന്ത്യയിലെ റോഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പേരുകള്‍ ട്രാക്ക് ചെയ്യുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹന്‍. ഇന്ത്യന്‍ നിരത്തുകളില്‍ കിടക്കുന്ന 28 കോടി വാഹനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്ളത്. വിവിധ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വാഹന്‍ സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കിയാല്‍ മതി, വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് ലഭിക്കും അതാണ് ഹൈലൈറ്റ്.
Comments