സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ റഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയിരിക്കുന്നത്.

പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്‌ഫോര്‍മര്‍ സൗകര്യവും വിലയിരുത്തിയാണ് നിലവില്‍ കണക്ഷന്‍ ഫീസ് നിശ്ചയിക്കുന്നത്.

 പോസ്റ്റ് സ്ഥാപിക്കാനും , മീറ്റർ മാറ്റാനുമുള്ള ചെലവും വർധിക്കും. മീറ്റർ മാറ്റാൻ സിംഗിൾ ഫേസ് മീറ്റർ :299 രൂപ,  ത്രീ ഫേസ് മീറ്റർ   395 രൂപയുമാകും. 2018 ന് ശേഷം നിരക്കുകളിൽ വർധന വരുത്തിയിരുന്നില്ലെന്ന വാദം അംഗീകരിച്ചാണ് കമ്മിഷൻ്റെ നടപടി.
Comments
error: Content is protected !!