MAIN HEADLINES
ആന്ധ്രാപ്രദേശിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾ മരിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ ഏലൂരിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം. തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊളളലേറ്റു. പോറസ് ലാബ്സ് ലിമിറ്റഡ് എന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. പശ്ചിമ ഗോദാവരി ജില്ലയിലെ അക്കിറെഡ്ഡിഗുഡെമിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്.
ബുധനാഴ്ച രാത്രി വൈകിയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികാണ് അപകടത്തിൽ പെട്ടത്. തൊഴിലാളികളിൽ ഭൂരിഭാഗവും ബിഹാറിൽ നിന്നുള്ളവരാണെന്നാണ് കരുതുന്നത്. നൈട്രിക് ആസിഡ്, മോണോമീഥെെൻ എന്നിവയുടെ ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് ഏലൂർ എസ്പി രാഹുൽ ദേവ് ശർമ പറഞ്ഞു.
Comments