മേപ്പയ്യൂർ സി പി ഐ ലോക്കൽ സമ്മേളനത്തിന് തുടക്കമായി
മേപ്പയ്യൂർ : പതാക, കൊടിമര , ബാനർ ജാഥകളോടെ സി പി ഐ യുടെ മേപ്പയ്യൂർ ലോക്കൽ സമ്മേളനത്തിന് തുടക്കമായി. നരക്കോട് മഠത്തിൽ കുളങ്ങര കുഞ്ഞിരാമൻ സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച പതാക ജാഥക്ക് എസ് കെ രജീഷ് നേതൃത്വം നൽകി. ജനകീയമുക്ക് വി എം ബാബു സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച ബാനർ ജാഥക്ക് പി കെ എം ഷബ്ന നേതൃത്വം നൽകി. ചങ്ങരംവെള്ളി ടി കുഞ്ഞിക്കണ്ണൻ സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച കൊടിമര ജാഥക്ക് കെ വി നാരായണൻ നേതൃത്വം നൽകി. മേപ്പയ്യൂർ പാർട്ടി ഓഫീസിനു സമീപം സംഗമിച്ച ജാഥകൾ പ്രകടനമായി ബസ് സ്റ്റാൻഡിൽ കേന്ദ്രീകരിച്ചു. കെ മനോജ്, പി എം ഷാജി,വൽസകുമാർ അയോധ്യ, സി കെ ലൈജു,വി എം ബാലകൃഷ്ണൻ, കെ സി കുഞ്ഞിരാമൻ, സി എം കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജാഥാസംഗമപരിപാടി മണ്ഡലം സെക്രട്ടറി സി ബിജു ഉദ്ഘാടനം ചെയ്തു. പതാക കെ കെ അജിതകുമാരിയും , ബാനർ എം കെ രാമചന്ദ്രനും, കൊടിമരം കെ എം സുരേഷും ഏറ്റുവാങ്ങി. ജില്ലാ കൗൺസിൽ അംഗം അജയ് ആവള സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബു കൊളക്കണ്ടി സ്വാഗതം പറഞ്ഞു. ശനിയാഴ്ച വി ഇ എം യു പി.സ്കൂളിലെ ദേവരാജൻ കമ്മങ്ങാട് നഗറിൽ പ്രതിനിധി സമ്മേളനം കേരള മഹിളാസംഘം സംസ്ഥാനസെക്രട്ടറി അഡ്വ.പി വസന്തം ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ആർ ശശി, ജില്ലാ എക്സി. കമ്മിറ്റി അംഗം കെ കെ ബാലൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: സി.പി.ഐ. മേപ്പയ്യൂർ ലോക്കൽ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മേപ്പയ്യൂരിൽ നടന്ന പതാക ,കൊടിമര , ബാനർ ജാഥാ സംഗമം.