DISTRICT NEWS
വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ച ബേപ്പൂർ പുലിമുട്ട് മറീന ബീച്ചിലെ കടലിലേക്കുള്ള “ഫ്ലോട്ടിങ് ബ്രിഡ്ജ്’ വീണ്ടും ആരംഭിച്ചു

വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ച ബേപ്പൂർ പുലിമുട്ട് മറീന ബീച്ചിലെ കടലിലേക്കുള്ള “ഫ്ലോട്ടിങ് ബ്രിഡ്ജ്’ വീണ്ടും ആരംഭിച്ചു. ഞായർ രാവിലെ മുതലാണ് വിനോദത്തിനെത്തുന്നവർക്ക് തിരമാലകൾക്കൊപ്പം നടന്നും കാഴ്ചകൾ കണ്ടും ആസ്വദിക്കാവുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജമാക്കിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുൻകരുതലെന്ന നിലയിൽ കഴിഞ്ഞ 11 മുതൽ
പ്രവർത്തനം താൽക്കാലികമായി നിർത്തിയിരുന്നു.സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കടൽ തിരമാലകൾക്ക് മുകളിലൂടെ സഞ്ചരിക്കാവുന്ന പാലത്തിൽ കയറുന്നതിനായി തുടക്കം മുതൽ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. സാധാരണ ദിവസങ്ങളിൽ മുന്നൂറിലേറെപ്പേരും അവധി ദിനങ്ങളിൽ 500 പേരും എത്തുന്നുണ്ട്.
Comments