പേരാമ്പ്ര ചേനോളി റോഡിൽ യാത്ര ദുഷ്‌ക്കരം

പേരാമ്പ്ര: ചേനോളിതറമ്മൽ അങ്ങാടി റോഡ് നവീകരണത്തിൽ പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിലുള്ള ഫണ്ട് തർക്കം പരിഹാരമാകാതെ തുടരുന്നു. ഇതു കാരണം റോഡ് നവീകരണം നിലച്ചത് വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. റോഡ് സൈഡിൽ കല്ലുകൾ ഉയർന്നു നിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് വഴി നടക്കാനാകുന്നില്ല. വശങ്ങളിലെ വീടുകളെല്ലാം പൊടി പിടിച്ച് ചുകപ്പ് നിറമായി മാറിയിരിക്കുകയാണെന്നും ജനങ്ങൾ പരാതിപ്പെടുന്നു. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പ് ഓഫീസ് മാർച്ച് അടക്കമുള്ള പ്രതിഷേധ സമരപരിപാടികൾക്ക് നേതൃത്യം നല്കാൻ ഐ എൻ ടി യു സി ചേനോളി റോഡ് സെക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ആർ എം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് തുമ്പക്കണ്ടി,രാജൻ കോമളം, ലിബിൻ പൂവുള്ള കണ്ടി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!