ചെറുനാരങ്ങവില കേൾക്കുമ്പോൾ വിപണിക്ക് വിയർക്കുന്നു. പറഞ്ഞിട്ടെന്താ കാര്യം? ചെറുനാരങ്ങക്ക് ചെറുനാരങ്ങ തന്നെ വേണ്ടേ?
കോഴിക്കോട്: പേരുപോലെ ചെറുതല്ല വിപണിയിൽ ഇപ്പോൾ ചെറുനാരങ്ങ വില. ചരിത്രത്തിലാദ്യമായി വിലയില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് കുതിക്കുകയാണ് ചെറുനാരങ്ങ. വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണം. ഇതാദ്യമായി 200 കടന്ന് കുതിക്കുകയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില. മൂപ്പെത്താത്ത പച്ച ചെറുനാരങ്ങക്ക് കിലോക്ക് 180 രൂപയാണ് വില. മുന്‍പ് 20 രൂപക്ക് ഒരു കിലോ നാരങ്ങ കിട്ടുമായിരുന്നു. ഇപ്പോള്‍ ഈ തുകക്ക് മൂന്നു നാരങ്ങ തികച്ച് കിട്ടില്ല. നാരങ്ങയൊന്നിന് ഏഴുമുതല്‍ എട്ടു രൂപ വരെയാണ് വില. തമിഴ്നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. കയറ്റുമതി കൂടിയതും തമിഴ്നാട്ടിലെ ഉത്സവങ്ങള്‍ക്ക് മാല ചാര്‍ത്താനായി വലിയതോതില്‍ നാരങ്ങയുടെ ഉപയോഗം വന്നതുമാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.
സംഗതിയൊക്കെ ശരി പക്ഷേ ചെറുനാരങ്ങക്ക് ചെറുനാരങ്ങ തന്നെ വേണ്ടേ? മാതളനാരങ്ങ പോരെല്ലോ. ഈയ്യക്കട്ടികളെ ഉരുക്കി ഒലിപ്പിക്കുന്ന വേനൽ ചൂടിന് അല്പം ശമനം കിട്ടാൻ, ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നല്ല ചെറുനാരങ്ങ പിഴിഞ്ഞ്, ഇത്തിരി നാടൻ സർബ്ബത്തും ചേർത്ത് കലക്കിക്കുടിക്കണം. അപ്പോൾ കിട്ടുന്ന ഒരു സുഖം ഓ…. വിവരിക്കാൻ വാക്കുകളില്ല.