വനവിസ്‌തൃതി വർദ്ധിപ്പിക്കുന്നതിലും കേരളം മുന്നിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം> രാജ്യത്തെ വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ കേരളം എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.  ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം വനവിസ്തൃതി വർധിപ്പിച്ച സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളം.

2017-19 കാലയളവിൽ 823 ചതുരശ്ര കിലോമീറ്റർ വർദ്ധനവാണു സംസ്ഥാനത്തിൻ്റെ വനവിസ്തൃതിയിൽ ഉണ്ടായിരിക്കുന്നത്. അതിൽ തന്നെ നിബിഡ വനമേഖലയിലാണ് കാര്യമായ വർദ്ധന ഉണ്ടായിരിക്കുന്നത്. രണ്ടു വർഷം മുൻപ് 1,663 ച.കി.മീ ഉണ്ടായിരുന്ന നിബിഡ വനങ്ങൾ 2019-ൽ 1935 ച.കി.മീ ആയി കൂടിയിരിക്കുന്നു.

വനപരിപാലനത്തിനു വേണ്ടി സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ ഫലപ്രാപ്തിയിലെത്തുന്നതാണ് ഈ നേട്ടത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Comments

COMMENTS

error: Content is protected !!