KERALA
മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മാവനും മകനും അറസ്റ്റിൽ
പത്തനംതിട്ടയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ മാതൃസഹോദരൻ മാത്യു തോമസ് മകൻ റോബിൻ എന്നിവർ അറസ്റ്റിലായി. പത്തനംതിട്ട കുഴിക്കാലയിൽ റെനിലാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് പൊലീസ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് കൊലപാതകമാണെന്ന് ബോധ്യമായത്.
Comments