അയോധ്യ: കാലിക്കറ്റ് എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപി ആക്രമണം

കോഴിക്കോട്: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ കലിക്കറ്റ് എന്‍ഐടിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമരാജ്യമാണെന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമര്‍ശിച്ചതിനാണ് കൈലാസ്, വൈശാഖ് എന്നീ വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ക്യാമ്പസില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ അമ്പും വില്ലും വരച്ചതിനെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമുന്നയിച്ചതിനാണ് അഞ്ചാം വര്‍ഷ ബിടെക് വിദ്യാര്‍ഥി കൈലാസിന് മര്‍ദനമേറ്റത്. പ്രധാന ഗേറ്റില്‍ ഇന്ത്യ രാമരാജ്യമല്ലെന്ന് പ്‌ളക്കാര്‍ഡുമേന്തി പ്രതിഷേധിച്ചതിനാണ് വൈശാഖിന് എബിവിപി സംഘം മര്‍ദ്ദിച്ചത്.

 

Comments
error: Content is protected !!