തെളിനീരൊഴുകും നവകേരളം -സമ്പൂർണ ജല ശുചിത്വയജ്ഞം കാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമപ്പഞ്ചായത്തിലെ അരീക്കൽ തോട് ശുചീകരണത്തിന് തുടക്കംകുറിച്ചു
തിക്കോടി : തെളിനീരൊഴുകും നവകേരളം -സമ്പൂർണ ജല ശുചിത്വയജ്ഞം കാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമപ്പഞ്ചായത്തിലെ അരീക്കൽ തോട് ശുചീകരണത്തിന് തുടക്കംകുറിച്ചു.രണ്ട്, മൂന്ന്, അഞ്ച്, 11, 16, 17 വാർഡുകളിലായി കടന്നുപോകുന്ന അരീക്കൽ തോട് രണ്ട് ഘട്ടങ്ങളായാണ് ശുചീകരണം നടത്തുന്നത്. പുതിയകുളങ്ങര മുതൽ പുറക്കാട് റോഡ് വരെയുള്ള വാർഡുകളിലാണ് ആദ്യഘട്ട ശുചീകരണം. പുറക്കാട് മുതൽ നെയ്വാരണി വാർഡ്വരെയുള്ള ശുചീകരണം രണ്ടാംഘട്ടത്തിലാണ് നടക്കുക.കാനത്തിൽ ജമീല എം.എൽ.എ. പരിപാടി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് അധ്യക്ഷയായി. ചടങ്ങിൽ ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ് തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായുള്ള ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കുയ്യണ്ടി, സുരേഷ് ചങ്ങാടത്ത്, പ്രനില സത്യൻ, ആർ. വിശ്വൻ, കെ.പി. ഷക്കീല, എം.കെ. ശ്രീനിവാസൻ, രാജീവൻ കൊടലൂർ, ബിജു കളത്തിൽ, രാജേഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.