തിക്കോടി ടൗണിൽ മൂന്ന് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
തിക്കോടി: തിക്കോടി ടൗണിൽ മാർബിൾ കയറ്റിയ ലോറിയും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. അതിന് പിന്നാലെ മറ്റൊരു കണ്ടെയ്നർ ലോറിയും വന്നിടിച്ചു. ഇന്ന്(വെള്ളി) പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മാർബിൾ കയറ്റിയ ലോറിയും കണ്ടെയ്നർ ലോറിയുമാണ് ആദ്യം കൂട്ടിയിടിച്ചത്. കണ്ടെയ്നർ ലോറിയിൽ മറ്റൊരു കണ്ടെയ്നറും വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന ബീഹാർ സ്വദേശി ബാബ്ജു (30) വിന് പരിക്കേറ്റു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദിന്റെ നേതൃത്വത്തിൽ ഫയർ ഏന്റ് റെസ്ക്യൂ ഓഫീസർമാരായ അരുൺ, ബബീഷ്,സനൽരാജ്,സിധീഷ്, സജിത്ത് ,റഷീദ് എന്നിവരും ഹോംഗാർഡുമാരായ സുജിത്ത്,ഓംപ്രകാശ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.