CRIME

നടൻ ധർമ്മജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

നടൻ ധർമ്മജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ധർമ്മജൻ ബോൾ​ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേയ്ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ സ്ഥാപനത്തിന്റെ പ്രവർത്തനമൊന്നും നടത്താതെ തന്നെ കബളിപ്പിക്കുകയാണെന്നുമാണ് അസീസിന്റെ പരാതി.

മൂവാറ്റുപുഴ സ്വദേശി അസീസ് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ധർമ്മജൻ പറഞ്ഞതനുസരിച്ചാണ് പണം നിക്ഷേപിച്ചതെന്നും തന്നെ അദ്ദേഹം പറ്റിക്കുകയാണെന്നും മൂവാറ്റുപുഴ സ്വദേശി അസീസ് പറയുന്നു.

എറണാകുളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ധർമ്മജന് പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ധർമ്മജന്റെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും പൊലീസ് തുടർ നടപടികൾ കൈക്കൊള്ളുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button