CRIME
കണ്ണൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു
കണ്ണൂർ∙ ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. ചരളില്‍ സ്വദേശി തങ്കച്ചനാണ് (48) എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തങ്കച്ചന്റെ അയല്‍വാസി കൂറ്റനാല്‍ സണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെഞ്ചിനു വെടിയേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Comments