KOYILANDILOCAL NEWS
വെളിയന്നൂര്‍ ചല്ലി വികസനം:സ്ഥലമുടമകളുടെ യോഗം 17ന്
അരിക്കുളം: വെളിയന്നൂര്‍ ചല്ലി വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പദ്ധതി വിശദീകരിക്കാനും കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കാനുമായി സ്ഥലമുടമകളുടെ യോഗം മെയ് 17 മൂന്ന് മണിക്ക് അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അറിയിച്ചു. സ്ഥലമുടമകള്‍ കൈവശരേഖകള്‍ യോഗത്തിന് വരുമ്പോള്‍ കൊണ്ടുവരണം. വെളിയന്നൂര്‍ ചല്ലി കൃഷിയോഗ്യമാക്കാന്‍ സംസ്ഥാനഗവര്‍മെന്റ് 20.7കോടി രൂപ അനുവദിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ടി പി രാമകൃഷ്ണന്‍ എം എല്‍ എ, കൊയിലാണ്ടി നഗരസഭാധ്യക്ഷ,അരിക്കുളം,കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവരുടെ യോഗ തീരുമാന പ്രകാരമാണ് സ്ഥലമുടമകളുടെ യോഗം വിളിക്കുന്നത്. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
Comments