MAIN HEADLINES
ബഷീറിന്റെ കുടുംബത്തെ സഹായിക്കും: മന്ത്രി

കോഴിക്കോട് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറോടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റെ കുടുംബത്തെ സഹായിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കുടുംബത്തെ സംബന്ധിച്ച് മലപ്പുറം കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബഷീന്റെ കുടുംബത്തെ സർക്കാർ കൈവിടില്ല.
പ്രസ് ക്ലബ്ബിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, സിറാജ് എഡിറ്റർ ടി കെ അബ്ദുൾഗഫൂർ, പി എ അബ്ദുൾ ഗഫൂർ, കെ പി വിജയകുമാർ, പി ജെ ജോഷ്വ, ദീപക് ധർമ്മടം എന്നിവർ സംസാരിച്ചു.
കെ സി റിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി വിപുൽനാഥ് സ്വാഗതം പറഞ്ഞു.
Comments