DISTRICT NEWSKERALA

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷഹനയുടെ വീട്ടില്‍ മയക്ക് മരുന്ന് കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട്  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്ക് മരുന്ന് കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് നടിയും മോഡലുമായ കാസര്‍കോട് സ്വദേശി ഷഹനയെ കോഴിക്കോട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അസ്വാഭാവിക മരണമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മൃതദേഹം രാസപരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷഹനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ മാതാവ് പറഞ്ഞു. ഇതിനിടെ സജാദിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുമെന്ന് സൂചനയുണ്ട്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button