കോരപ്പുഴ പാലം ടാറിങ്‌ നാളെ തുടങ്ങും

എലത്തൂർ :കോരപ്പുഴ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. പാലത്തിന്റെ  ഉപരിതല ടാറിങ്ങിന് മുമ്പുള്ള മാസ്റ്റിക്ക പ്രവൃത്തി തുടങ്ങി. ടാറിനെ പാലത്തിൽ ഉറപ്പിക്കാനുള്ള   പ്രവൃത്തിയാണിത്. ടാറിങ് ചൊവ്വാഴ്ച നടക്കും.  സർവീസ് റോഡിന്റെ പ്രവൃത്തിയും തുടങ്ങി. ഒന്നര മീറ്റര്‍ വീതിയില്‍  ഇരുവശങ്ങളിലായി നിർമിക്കുന്ന നടപ്പാതയിൽ ടൈൽ പതിപ്പിക്കുന്ന പ്രവൃത്തിയും നടക്കുന്നു. കോരപ്പുഴ അങ്ങാടിയിൽനിന്ന് 150 മീറ്ററും എലത്തൂർ ഭാഗത്ത് നിന്ന് 180 മീറ്ററും നീളത്തിൽ നിർമിച്ച സമീപന റോഡിന്റെ ടാറിങ്ങും ഉടനെ തുടങ്ങും.  ഈ മാസം 14 നും ഇരുപതിനുമിടയിൽ പാലം  തുറന്നുകൊടുക്കാനാണ്  സർക്കാർ ആലോചിക്കുന്നത്.
കരയിലും പുഴയിലുമായി എട്ട് തൂണുകളിലാണ് പാലം പണിതിട്ടുള്ളത്‌.  കിഫ്‌‌ബിയിൽ നിന്നുള്ള 28 കോടി  ചെലവിട്ട്   നിർമിക്കുന്ന പാലത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ്
Comments
error: Content is protected !!