അറിയിപ്പുകൾ
അധ്യാപക ഒഴിവ്; അഭിമുഖം 19 ന്
നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ എം.ബി.എ കോളേജിൽ മാനേജ്മെന്റ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് മെയ് 19 രാവിലെ 11ന് കിക്മ ക്യാമ്പസിൽ അഭിമുഖം നടത്തും. യോഗ്യത എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങൾക്ക് വിധേയം. വിവരങ്ങൾക്ക് ഫോൺ: 9447002106/ 8547618290
വിമുക്ത ഭടന്മാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
ജില്ലാ സൈനികക്ഷേമ ഓഫീസിൽ എംപ്ലോയ്മെന്റ് രജിസ്റ്റർ ചെയ്തശേഷം വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാതെ സീനിയോരിറ്റി റദ്ദായ വിമുക്തഭന്മാരായ ഉദ്യോഗാർഥികൾക്ക് രജിസ്ട്രഷൻ സീനിയോരിറ്റി നിലനിർത്തി പുതുക്കുന്നതിന് അവസരം. 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ടവർക്കാണ് അവസരം. മേയ് 31 വരെയുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കാം.
ഗതാഗതം നിരോധിച്ചു
ഫറോക്ക് ഓവർ ബ്രിഡ്ജ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് 16 മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. കടലുണ്ടി ചാലിയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഫറോക്ക് പുതിയ പാലം കടന്ന് വലത്തോട്ടു തിരിഞ്ഞ് ഫറോക്ക് അങ്ങാടി വഴി കടന്നുപോകണം.
യോഗാ മഹോത്സവം ഇന്ന്
2022 ലെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ നൂറ് ദിന കൗണ്ട് ഡൗൺ പരിപാടിയുടെ ഭാഗമായി കേന്ദ്രയുവജനകാര്യ- കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലകൾ തോറും ഇന്ന് (മെയ് 14) യോഗാ മഹോത്സവം സംഘടിപ്പിക്കും. യോഗാ പരിശീലനം, ബോധവത്കരണ ചർച്ചാ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, യോഗയുമായി ബന്ധപ്പെട്ട മത്സരങ്ങൾ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
എംപ്ലോയബിലിറ്റി സെന്റർ മുഖേന സോഫ്റ്റ് സ്കിൽ പരിശീലനം
സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കായുള്ള രണ്ട് ദിവസത്തെ സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലനം മെയ് 17, 18 തീയ്യതികളിൽ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും രജിസ്റ്റർ ചെയ്യാത്തവർക്ക് 250 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്തും പരിശീലനത്തിൽ പങ്കെടുക്കാം.
മത്സ്യത്തൊഴിലാളി പെൻഷൻകാർ മത്സ്യഭവനിൽ കമ്പ്യൂട്ടറൈസേഷന് ഹാജരാകണം
മത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ മെയ് 20നകം ബന്ധപ്പെട്ട മത്സ്യഭവനിൽ ഹാജരായി ഫിംസ് സോഫ്റ്റ്വെയറിൽ പേരു ചേർക്കണമെന്ന് മേഖലാ എക്സിക്യൂട്ടീവ് അറിയിച്ചു. ഫോൺ: 0495 2383472
ആരോഗ്യ സർവ്വകലാശാലയിൽ ജൂനിയർ പ്രോഗ്രാമറുടെ ഒഴിവ്
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 32,560 രൂപ. താത്പര്യമുള്ളവർക്ക് രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി.ഒ, തൃശൂർ 680596 എന്ന വിലാസത്തിൽ ജൂൺ നാലിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷകൾ അയക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.kuhs.ac.in
ഗതാഗത നിയന്ത്രണം
മാങ്കാവ് കണ്ണിപറമ്പ റോഡിൽ പന്തിരാങ്കാവ് ജംഗ്ഷനിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (മെയ് 14) മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനങ്ങൾ വേഗത നിയന്ത്രിച്ച് പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ടെൻഡർ ക്ഷണിച്ചു
വടകര ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തിൽ ഐ.സി.ഡി.എസ് മുഖേന നടപ്പാക്കുന്ന റീ-ബോൺ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുളള തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം (ജീപ്പ്) ആവശ്യമുണ്ട്. താത്പര്യമുള്ള വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മെയ് 24 ഉച്ചക്ക് ഒരു മണിക്കകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോൺ: 0496-2501822.,9446581004
ഗസ്റ്റ് അധ്യാപക ഒഴിവ്
എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മേയ് 26 രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 0467-2241345, 9847434858