കോവിഡ് കുത്തിവെപ്പ് 45 വരെയുള്ളവർക്ക് നേരിട്ട് റജിസ്റ്റർ ചെയ്യാം

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും നിലവില്‍ വാക്സിന്‍ വിതരണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എടുത്തവര്‍ നിശ്ചയിച്ച ദിവസം വാക്സിനേഷനായി എത്താത്തതുമൂലം വാക്സിന്‍ ഡോസുകള്‍ പാഴായി പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനുകൂടിയാണ് സ്പോട് രജിസ്ട്രേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് കുത്തിവെപ്പിന് എത്താത്തവരുടെ  വാക്സിന്‍ നേരിട്ടെത്തുന്നവര്‍ക്ക  ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!