LOCAL NEWS

കൊയിലാണ്ടി സ്റ്റേഡിയത്തിനു മുൻവശം ദേശീയ പാതയിൽ സ്ഥാപിച്ച ഡിവൈഡറിൽ അപകടം പതിവാകുന്നു

കൊയിലാണ്ടി: അപകടം പതിയിരിക്കുന്നഡിവൈഡറിൽ കാറിടിച്ചു  കാർ തകർന്നു ഇന്നലെ രാത്രിയായിരുന്നു അപകടം.യാത്ര കാർക്കാര്യമായ പരിക്കുകളില്ല  സ്റ്റേഡിയത്തിനു മുൻവശം ദേശീയ പാതയിൽ സ്ഥാപിച്ച ഡിവൈഡറിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ആഴ്ചകളിൽ നിരവധി അപകടങ്ങൾ സംഭവിച്ചെങ്കിലും വാഹനങ്ങളിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡിവൈഡർ സൂചനാ ബോർഡടക്കം അപകടത്തിൽ തകർന്നിരുന്നു.  സൂചനാ ബോർഡ് വാഹന ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു ഇവിടെ വെളിച്ച കുറവും അപകടത്തിന് കാരണമാണ് അത് കൊണ്ട് തന്നെ അപകടം നിരവധിയാണ്. ദേശീയപാത വിഭാഗം. ട്രാഫിക് അഡ്വൈസറി ബോർഡിൻ്റെ തീരുമാനപ്രകാരമാണ് ഡിവൈഡർ സ്ഥാപിച്ചത്.സൗന്ദര്യവത്കരണവും ‘, ഒപ്പം ഗതാഗതകുരുക്കും ഒഴിവാക്കാനാണ് ഇവിടെ ഡിവൈഡർ സ്ഥാപിച്ചത്.എന്നാൽ പ്രധാന പ്രശ്നം.ഡി വൈഡറിൻ്റെ ഇരുഭാഗവും പാർക്കിംങ്ങ് കേന്ദ്രമാണ് ‘ ഇതിനെ കുറിച്ച് നേരത്തെ വിമർശനമുയർന്നിരുന്നു.ഇത് പരിഹരിക്കാൻ യാതൊരു നടപടിയുമുണ്ടായില്ല

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button