ധീര ജവാന് നാടിന്റെ യാത്രാ മൊഴി
ഝാർഖണ്ഡിൽ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ധീര ജവാന് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി . പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കാരയാടുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത് .വിമാന മാർഗം നെടുമ്പാശ്ശേരി എത്തിച്ച മൃതദേഹം റോഡ് മാർഗ്ഗം ജൻമനാടിൽ വൈകീട്ട് 6.30 ഓടെ എത്തിച്ചു. വാഹന വ്യൂഹത്തിൽ ജവാന്മാരുടെ അകമ്പടിയോടെ മൃതദേഹം ഉള്ളിയേരി യിൽ എത്തിച്ചു.തുടർന്ന് കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ നിന്നും ഇരുചക്ര വാഹന വ്യുഹത്തിൻറെ അകമ്പടിയോടെ ജന്മനാട്ടിൽ എത്തിച്ചു.
കണ്ണൂരിൽ നിന്നുള്ള സിആർപിഎഫ് ജവാന്മാർ ഗാർഡ് ഓഫ് ഓണർ നൽകി പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കുക യായിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ മാസ്റ്റർ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ , ബ്ലോക്ക്പഞ്ചായത്ത് മെമ്പർ കെ അഭിനീഷ്, രജില, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി കെ പി ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ തുടങ്ങി നാടിന്റെ നാനാ തുറകളിൽ നിന്ന് എത്തിയവർ ജവാന് ആദരാജ്ഞലി അർപ്പിച്ചു ചൊവ്വാഴ്ചയാണ് സുധിൽ മരണപ്പെട്ടത്. അച്ഛൻ സുരേന്ദ്രൻ , അമ്മ ഉഷ, ഭാര്യ അതുല്യ, സഹോദരൻ സായൂജ് ( ഇന്ത്യൻ ആർമി)