DISTRICT NEWS

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

 

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 2 വരെ നേരിട്ട് അപേക്ഷിക്കാം. പി.ആര്‍. 662/2022

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 2-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗത്തിന് 830 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്കോ പഠനവിഭാഗങ്ങളിലേക്കോ അയക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407016, 2407017. പി.ആര്‍. 663/2022

സ്റ്റാഫ് നഴ്‌സ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ 28-നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പി.ആര്‍. 664/2022

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം, എം.എ. മലയാളം വിത് ജേണലിസം ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. പി.ആര്‍. 665/2022

പരീക്ഷ

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ 3 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 666/2022

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button