പ്രമുഖ സോഷ്യലിസ്റ്റ് ഓടയിൽ കണാരനെ അനുസ്മരിച്ചു
മേപ്പയ്യൂർ : പ്രമുഖ സോഷ്യലിസ്റ്റായിരുന്ന ഓടയിൽ കണാരനെ എൽ ജെ ഡി വിളയാട്ടൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി അംഗം, തുറയൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, എച്ച് എം എസ് മണ്ഡലം കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എൽ ജെ ഡി. സംസ്ഥാന സെക്രട്ടറി എൻ കെ വത്സൻ അനുസ്മരന്ന പരിപാടി ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ വി പി ബിജു അദ്ധ്യക്ഷനായിരുന്നു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ, വൈസ് പ്രസിഡന്റ് എൻ പി ശോഭ, തുറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഷീദ നടുക്കാട്ടിൽ, കെ കെ നിഷിത, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ ലോഹ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, ടി കെ.ചന്ദ്രബാബു, കൂനിയത്ത് നാരായണൻ കിടാവ്, പി സി കുഞ്ഞിരാമൻ നമ്പ്യാർ, കെ പി അഹമ്മദ്, സി സുജിത്ത്, സി എം ബാബു, സി കെ ശശി, കെ രാജൻ എന്നിവർ സംസാരിച്ചു. എ എം കുഞ്ഞികൃഷ്ണൻ സ്വാഗതവും എൻ പി ബിജു നന്ദിയും പറഞ്ഞു.
കാലത്ത് ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് എ.എം.കുഞ്ഞികൃഷ്ണൻ , എൻ.പി. ബിജു, എം.പി. അശോകൻ , ഒ ഷിബിൻ രാജ്, പി.കെ. ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.