പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം മഹാശിവരാത്രി ഉത്സവം സമാപിച്ചു; വിസ്മയമായി അഖണ്ഡ നൃത്താർച്ചന

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം സമാപിച്ചു. ഭക്തജനങ്ങളെ വിസ്മയിപ്പിച്ച് അഖണ്ഡ നൃത്താർച്ചന . കഴിഞ്ഞ എട്ടു വർഷങ്ങളായി നടത്തി വരുന്ന നൃത്താർച്ചനയ്ക്ക് ക്ഷേത്രം മേൽശാന്തി പ്രസാദ് നമ്പൂതിരി ദീപം തെളിയിച്ചു. ദീപ്തി പാറോലിന്റെ നൃത്തത്തോട് കൂടി അർച്ചനയ്ക്ക് തുടക്കമായി. തെന്നിന്ത്യയിലെ പ്രമുഖ നർത്തകരായ ഡോ: അർദ്ധനാരീശ്വർ വെങ്കിട്, സഞ്ജയ് ജോഷി, ദീപ്തി പാറോൽ, കലാമണ്ഡലം അശ്വതി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കഠിന വ്രതമനുഷ്ഠിച്ച് കൊണ്ട് ശിവഭഗവാന് സമർപ്പിക്കുന്ന പ്രധാന വഴിപാടായ ശയനാവദക്ഷിണം ക്ഷേത്രമുറ്റത്ത് നടന്നു. അർദ്ധ യാമ പൂജയോടു കൂടി ഈ വർഷത്തെ ആഘോഷം സമാപിച്ചു.

Comments

COMMENTS

error: Content is protected !!