DISTRICT NEWS
മുടങ്ങിയ ബിരുദപഠനം; കാലിക്കറ്റിന്റെ എസ് ഡി ഇ-യില്‍ തുടരാം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ പ്രവേശനം നേടിയ ബി എ, ബി എസ് സി മാത്തമറ്റിക്സ്, ബി കോം, ബി ബി എ വിദ്യാര്‍ത്ഥികളില്‍ മൂന്നാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി, പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്ററിനു പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്പര്യമുള്ളവര് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ് ഡി ഇ പ്രൈവറ്റ് രജിസ്ട്രേഷന് വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288, 2407494. പി ആര് 677/2022
Comments