KERALAMAIN HEADLINES
കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം 20 ആയി
വയനാട്> കവളപ്പാറ മുത്തപ്പൻ മലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെനിന്നും 20 മൃതദേഹം കണ്ടെടുത്തു. 39 പേരെകൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രർവത്തനം തുടരുന്നു.
വ്യാഴാഴ്‌ച രാത്രി ഏഴരയ്‌ക്കാണ് ആദ്യം ഉരുൾപൊട്ടിയത്. മുത്തപ്പൻമല രണ്ടായി പിളർന്ന് വെള്ളം കുതിച്ചുപാഞ്ഞു. വീടുകളെല്ലാം മണ്ണിനടിയിലായി. അൻപതേക്കറോളം പ്രദേശം മണ്ണിളകിമറിഞ്ഞ നിലയിലാണ്. കവളപ്പാറ തോടിന്റെ ഇരുകരയിലേയും രണ്ട് കോളനികളിലെയും 30 വീടുകളാണ് മണ്ണിനടിയിലായത്.
Comments