പുതുക്കിയ ബസ് ചാർജ് അശാസ്ത്രീയം; അപാകതകൾ പരിഹരിക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ബസ് ചാർജിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്.  ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായ രീതിയിലാണെന്നും എല്ലാ ഫെയർ സ്റ്റേജ് നിരക്കിലും അപാകതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്റ്റേജിലും ഉണ്ടാകുന്ന വർധനവ് പരിശോധിച്ച് ഇതിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

കൊവിഡ് മഹാമാരിക്കാലത്ത് ഉയർത്തിയ ചാർജ് പിൻവലിക്കണം. ഗതാഗത മേഖലയെ സഹായിക്കാൻ അന്ന് ഏർപ്പെർപ്പെടുത്തിയ താത്ക്കാലിക നിരക്ക് പിൻവലിക്കണം. അതേ സംവിധാനം ഇപ്പോഴും തുടരുകയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് മിനിമം ദൂരം 2.5 കിലോ മീറ്ററായി കുറച്ചത്. മറ്റെല്ലാം സംസ്ഥാനത്തെക്കാളും അധികം തുക നൽകേണ്ടി വരികയാണ് കേരളത്തിൽ. ഇത് സാധാരണക്കാർ താങ്ങാവുന്നതിൽ അധികമാണ്’ എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Comments

COMMENTS

error: Content is protected !!