LOCAL NEWS
പയ്യോളി അയനിക്കാട്ട് ബിഎഡ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
പയ്യോളി: ബിഎഡ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുരിയാടി താരേമ്മൽ കെ ടി രാജൻ്റെ മകൾ അഭിരാമി (23)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഗവ. ബിഎഡ് കോളേജ് വിദ്യാർഥിനിയാണ്. ഇന്ന് (ഞായർ) ഉച്ചയ്ക്ക് ശേഷം 2.30 യോടെയായിരുന്നു സംഭവം.
അമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചപ്പോൾ, പിന്നെ കഴിച്ചോളാം എന്നു പറഞ്ഞ് കിടപ്പുമുറിയിൽ പോയതായിരുന്നു. അല്പം കഴിഞ്ഞ് അമ്മ വന്നു വിളിച്ചപ്പോൾ ശബ്ദമൊന്നും കേൾക്കാതായതോടെ അയൽക്കാരെ വിളിക്കുകയായിരുന്നു. തുടർന്ന്, വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അഭിരാമിയെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കൊയിലാണ്ടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Comments