ഇടതുമുന്നണി ബഹുജന ധർണ്ണ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: ദേശീ പ്രക്ഷോഭത്തിന്റ ഭാഗമായി ഇടതുപക്ഷ ജനാധപത്യ മുന്നണി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ ബഹുജന ധർണ്ണ നടന്നു. ടി പി രാമകൃഷ്ണൻ എം എൽ എ ഉൽഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ ഭരണത്തിൽ രാജ്യത്തിലെ ഭൂരിഭാഗം ജനങ്ങളും നരകജീവിതം നയിക്കുകയാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തി കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. ഇന്ത്യയിലെ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി കുത്തകകൾക്ക് വിറ്റ് കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കഴിഞ്ഞ ദേശീയ പണിമുടക്ക് അതിന്റെ സൂചനയാണ്. ഇതിനെ പ്രതിരോധിക്കേണ്ട കോൺഗ്രസ്സ് ചിന്തൻ ശിബിരത്തിന് ശേഷം തകരുന്ന കാഴ്ചയാണ് നാം കാണുന്നത്. അദ്ദേഹം പറഞ്ഞു. ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷനായിരുന്നു. സി പി ഐ എം ഏരിയാ സെക്രട്ടി എം കുഞ്ഞമ്മദ്, ബാലഗോപാലൻ (ജനതാദൾ എസ് ) എ ടി സി. കുഞ്ഞമ്മദ് (ഐ എൻ എൽ ) മേയലാട്ട് നാരായണൻ (എൻ സി പി) ഇ കുഞ്ഞിക്കണ്ണൻ (എൻ സി പി) കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെ ടി രാജൻ സ്വാഗതം പറഞ്ഞു.