കെ എസ് യു വിന്റെ ഓണാഘോഷം മേപ്പയൂർ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം

കെ എസ് യു മേപ്പയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം  മേപ്പയൂർ കല്ലങ്കി ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം ആഘോഷിച്ചു. പൂക്കളമൊരുക്കി ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. തുടർന്ന് വിദ്യാലയത്തിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

തുടർന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും പായസമധുരം നൽകുകയും കലാപരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി അനുമോദിക്കുകയും ചെയ്തു.

ചടങ്ങിൽ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ വി ട്ടി സൂരജ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പൂക്കോട്ട് ബാബുരാജ്, കെ എസ് യു മണ്ഡലം പ്രസിഡന്റ്‌ അതുൽ രാജീവ്‌, നിയോജകമണ്ഡലം ട്രഷറർ രഹൻ കരുൺ, അഭിനന്ദ് നരക്കോട്, സയാൻ കീഴ്പയൂർ, അഭിനന്ദ് കീഴ്പയൂർ, സിദ്ധാർഥ്, പെരുമ്പട്ടാട്ട് അശോകൻ,.റിഞ്ചുരാജ് എടവന എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!