ANNOUNCEMENTS
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐ-യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, സര്‍വ്വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ട്രേഡിലേക്കുളള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പ്രസ്തുത ട്രേഡില്‍ ഐ.ടി.ഐ യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം, എല്‍.എം.വി ലൈസന്‍സ് അഭികാമ്യം.
സര്‍വ്വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പ്രസ്തുത ട്രേഡുകളില്‍ ഐ.ടി.ഐ യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
ഗസ്റ്റ് ഇന്‍സ്ട്രേക്ടര്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്സിപ്പല്ാള് മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0495-2377016.
Comments