CALICUTMAIN HEADLINES
ഉപതെരഞ്ഞെടുപ്പ്: അവലോകന യോഗം ചേര്‍ന്നു
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജി37 കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് (പടിയ കണ്ടി), ബി124 മേലടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് 12 തിക്കോടി (തിക്കോടി ഗ്രാമപഞ്ചായത്തിലെ 5,10,11,12 വാര്‍ഡുകള്‍ ഉള്‍പ്പെട്ട) ബി130 കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് പൂവാട്ടുപറമ്പ് (പെരുവയല്‍ പഞ്ചായത്തിലെ 2,7,8,9,10,11,12,13 വാര്‍ഡുകള്‍ ഉള്‍പ്പെട്ട) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 16 ഉം സൂക്ഷ്മ പരിശോധന ആഗസ്ത് 17നും, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയ്യതി ആഗസ്ത് 19നുമാണ്. കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട് പോളിംഗ് സ്റ്റേഷനും, മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് പോളിംഗ് സ്റ്റേഷനുകളിലും, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 16 പോളിംഗ് സ്റ്റേഷനുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ അതത് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രത്തിലും പഞ്ചായത്ത് കേന്ദ്രത്തിലും സെപ്റ്റംബര്‍ നാലിന് പത്ത് മണിക്ക് ആരംഭിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് ആഗസ്ത് 27ന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ നടക്കും.
വിവിധ റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments