കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
പ്രിന്‍സിപ്പാള്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 759/2022
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വിഭാഗത്തിലും ഫിലോസഫി പഠനവിഭാഗത്തിലും അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം യഥാക്രമം 13-നും 16-നും രാവിലെ 10.30-ന് അതത് പഠന വിഭാഗങ്ങളില്‍ ഹാജരാകണം.
ലൈഫ് സയന്‍സ് പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ 3 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 15-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 760/2022
പരീക്ഷാ ഫലം
ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2018 ഒന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2019 രണ്ടാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 761/2022
ബി.വോക്. വൈവ
നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഏപ്രില്‍ 2021, നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രൊജക്ട്/ഇന്റേണ്‍ഷിപ്പ് ഇവാല്വേഷനും വൈവയും 13, 14 തീയതികളില്‍ നടക്കും. പി.ആര്‍. 762/2022
എം.എ. അറബിക് – കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍
എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റര്‍, പ്രീവിയസ് എം.എ. അറബിക് മെയ് 2020 പരീക്ഷയുടെ കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ 14 മുതല്‍ 27 വരെ അറബിക് പഠന വിഭാഗത്തില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. പി.ആര്‍. 763/2022
പുനര്‍മൂല്യനിര്‍ണയ ഫലം
എം.ബി.എ. രണ്ടാം സെമസ്റ്റര്‍ ജനുവരി 2018, ഒന്നാം സെമസ്റ്റര്‍ ജനുവരി 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 764/2022
പി.ജി. കോണ്‍ടാക്ട് ക്ലാസ്സ്
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി. 2021 അദ്ധ്യയന വര്‍ഷം രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 11 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദമായ സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ക്ലാസ്സുകള്‍ പിന്നീട് നടത്തും. പി.ആര്‍. 765/2022
സി.എച്ച്. ചെയര്‍ – പുതിയ കെട്ടിടത്തില്‍
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ്‌കോയ ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇ.അഹമ്മദ്, പി.വി. അബ്ദുള്‍ വഹാബ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ എം.പി. ഫണ്ടില്‍ നിന്നായി 65 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കെട്ടിടോദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു. പി.വി. അബ്ദുള്‍ വഹാബ് അദ്ധ്യക്ഷനായി. അന്തരിച്ച ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകശേഖരം അദ്ദേഹത്തിന്റെ മകന്‍ എം. നാരായണന്‍ ചെയറിന് കൈമാറി. എം.കെ. മുനീര്‍ എം.എല്‍.എ. നാരായണന് ഉപഹാരം നല്‍കി. മുന്‍മന്ത്രിമാരായ കുട്ടി അഹമ്മദ് കുട്ടി, പി.കെ. അബ്ദുറബ്ബ് സിണ്ടിക്കേറ്റ് മെമ്പരമാരായ എന്‍.വി.അബ്ദുറഹ്‌മാന്‍, റഷീദ് അഹമ്മദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്‌വിന്‍ സാംരാജ്, ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി, ഡോ. വി.പി. അബ്ദുള്‍ ഹമീദ്, എം.സി. വടകര, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സറീന ഹസീബ് തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്‍. 766/2022