കോഴിക്കോട് റോഡില്‍ തുപ്പിയാല്‍, 200 രൂപ പോകും

കോഴിക്കോട്: വെറുതെ നടന്നുപോകുമ്പോൾ റോഡിൽ നീട്ടിത്തുപ്പിയാൽ പോലീസ് പിടിക്കും. വെറുതെ ഒന്ന് ഞെട്ടിച്ചുവിടുമെന്ന് കരുതിയാൽ തെറ്റി. പിഴ കൊടുക്കേണ്ടിവരും. ചുരുങ്ങിയത് 200 രൂപ കൈയിൽനിന്ന് പോകും.

 

 

റോഡിൽ തുപ്പിയിട്ടാൽ പിഴയീടാക്കാൻ വകുപ്പുണ്ടെങ്കിലും അതൊന്നും ഫലപ്രദമായിരുന്നില്ല. എന്നാൽ വഴിനടക്കാൻ പറ്റാത്ത രീതിയിൽ റോഡ് മുഴുവൻ തുപ്പൽനിറയുന്ന സാഹചര്യത്തിൽ നടപടി കർശനമാക്കാനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞദിവസം സിറ്റി പോലീസ് മേധാവി എ.വി. ജോർജ് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.

 

പൊതുശല്യമെന്ന രീതിയിലാണ് പിഴ ചുമത്തുക. റോഡിൽ തുപ്പുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്.

 

പൊതു ഇടങ്ങളിൽ മലമൂത്രവിസർജനം നടത്തുന്നവർക്ക് പിഴ ചുമത്താൻ കോർപ്പറേഷനും തീരുമാനിച്ചിട്ടുണ്ട്. 1000 രൂപവരെ പിഴയീടാക്കാനാകും. വെളിയിടവിസർജന വിമുക്ത നഗരമാണ് കോഴിക്കോട്. ഈ സാഹചര്യത്തിലാണ് പിഴയീടാക്കാൻ കോർപ്പറേഷൻ തീരുമാനമെടുത്തത്.
Comments

COMMENTS

error: Content is protected !!