മുഖ്യമന്ത്രിക്ക് ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികൾ; കർശന സുരക്ഷ
മുഖ്യമന്ത്രിക്ക് ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിവിധ പരിപാടികൾ. പ്രതിഷേധ സാധ്യത കണക്കിലെടുത്ത കനത്ത പോലീസ് കാവലാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് എത്തണമെന്നാണ് നിർദേശം. പൊന്നാനി തീരദേശ റോഡ് അടച്ചിടും
മലപ്പുറം ജില്ലയിൽ രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. വേദിക്ക് സമീപത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടന വേദിയിലേക്ക് 9 മണിക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
മന്ത്രി മുഹമ്മദ് റിയാസ്, കെ ടി ജലീൽ എംഎൽഎ തുടങ്ങിയവർ തവനൂരിലെ പരിപാടിയിൽ പങ്കെടുക്കും. പുത്തനത്താണിയിലാണ് രണ്ടാമത്തെ പരിപാടി. 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം അദ്ദേഹം കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളാണ് കോഴിക്കോട് ജില്ലയിലുള്ളത്.