കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
പ്രൊഫഷണല്‍ അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. പ്രതിദിനം 1075 രൂപ പ്രകാരം പരമാവധി 29025 രൂപ വരെയാണ് പ്രതിമാസ വേതനം. താല്‍പര്യമുള്ളവര്‍ 25-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 812/2022
പരീക്ഷ
ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച ഒന്ന്, രണ്ട് സെമസ്റ്റര്‍/പ്രീവിയസ് പി.ജി. (എസ്.ഡി.ഇ.) ഏപ്രില്‍ 2022, സി.യു.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 21-ന് നടക്കും.
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും. പി.ആര്‍. 813/2022
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 28, 29, 30 തീയതികളില്‍ വേമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടക്കും.
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 20, 23 തീയതികളില്‍ നടക്കും. പി.ആര്‍. 814/2022
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 815/2022
ഹാള്‍ടിക്കറ്റ്
ജൂണ്‍ 20-ന് തുടങ്ങുന്ന അദീബെ ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും രണ്ടാം വര്‍ഷ അദീബെ ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റിലും ലഭ്യമാണ്. പി.ആര്‍. 816/2022
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍/ഓണേഴ്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 817/2022
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 818/2022
സൂക്ഷ്മപരിശോധനാ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 819/2022