61 മത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ചിത്രാവിഷ്കാരം പരിപാടി ഉദ്ഘാടനം ചെയ്തു

ആസ്വാദകരാണ് യഥാർത്ഥ കലാകാരന്മാർ എന്ന് പ്രസിദ്ധ ശില്പി വത്സൻ കൂർമ്മ കൊല്ലേരി പറഞ്ഞു. 61 മത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക കമ്മിറ്റി, കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ച് നടത്തിയ കർട്ടൻ റൈസർ, ചിത്രാവിഷ്കാരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനാഞ്ചിറ മൈതാനിയിൽ ആംഫി തിയേറ്ററിൽ 61 കലാകാരന്മാർ ചിത്രം വരച്ചു കൊണ്ടായിരുന്നു പരിപാടി നടത്തിയത്. ഓരോ വിദ്യാർത്ഥിയും ഓരോ ചിത്രം വീതം അവരവരുടെ വീടുകളിൽ തൂക്കിയാൽ 60 ലക്ഷം ചിത്രങ്ങൾ കേരളത്തിലെ വീടുകളിൽ തൂങ്ങും എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ ജീവൻ ബാബു ഐഎഎസ് മുഖ്യ അതിഥി ആയി. സാംസ്കാരിക കമ്മിറ്റി ചെയർമാൻ എ പ്രദീപ് കുമാർ അധ്യക്ഷനായി. വടയക്കണ്ടി നാരായണൻ, എൻ ബഷീർ, സിപിഎ റഷീദ്, എ കെ മുഹമ്മദ് അഷറഫ്, കെ വി ശശി, ഇ എം രാധാകൃഷ്ണൻ, കെ സജീവൻ, ഡോ. ഇ എം പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

സുനിൽ അശോകപുരം സ്വാഗതവും കൺവീനർ എം എ സാജിദ് നന്ദിയും പറഞ്ഞു. പോൾ കല്ലാനോട്, ദയാനന്ദൻ മലപ്പുറം, സുധാകരൻ എടക്കണ്ടി, ഷിനോദ് അക്കര പറമ്പിൽ, കബിത മുഖോപാധ്യായ, സണ്ണി മാനന്തവാടി, തോലിൽ സുരേഷ്, ബാലൻ താനൂര്, അജയൻ കാരാടി തുടങ്ങിയവർ ഉൾപ്പെടെ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിലുള്ള പ്രസിദ്ധരായ 61 ചിത്രകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവിടെ തയ്യാറാക്കിയ ചിത്രങ്ങൾ സാംസ്കാരിക കമ്മിറ്റിയുടെ പരിപാടികൾ നടക്കുന്ന ബീച്ചിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് പ്രദർശിപ്പിക്കും. പിന്നീട് ഇവ ലളിതകലാ അക്കാദമിയുടെ ഹാളിൽ പ്രദർശനത്തിന് വെക്കും.
പടം: കേരള സ്കൂൾ കലോത്സവത്തിന്റെ കർട്ടൻ റൈസർ പരിപാടി വത്സൻ കൂർമ്മ കൊല്ലേരി ഉദ്ഘാടനം ചെയ്യുന്നു.

Comments

COMMENTS

error: Content is protected !!