വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിൽ മികവിന്റെ ശില്പശാല നടത്തി
പേരാമ്പ്ര: എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം നേടിയ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ, പഠനത്തിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാലയിൽ സമഗ്ര അക്കാദമിക് മാസ്റ്റർ പ്ലാൻ അംഗീകരിച്ചു. പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഉദ്ഘാടനം ചെയ്തു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ കെ കെ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ആർ ബി കവിത, ഹെഡ് മാസ്റ്റർ വി അനിൽ, പി ടി എ പ്രസിഡന്റ് സി എച്ച് സനൂപ് , എ കെ ശ്രീധരൻ, മാനേജർ കെ വി കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് അംഗം കെ വി അശോകൻ എന്നിവർ സംസാരിച്ചു.
ഭാവിപ്രവർത്തന രൂപരേഖ സ്റ്റാഫ് സെക്രട്ടറി നിധീഷ് ആനന്ദവിലാസം അവതരിപ്പിച്ചു. വിവിധ വിഷയ ഗ്രൂപ്പുകൾക്കുവേണ്ടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി കെ നവാസ്, സി കെ ജയരാജൻ, ടി സി ജിപിൻ, കെ എം സാബു, പി പി സുരേഷ്, എം മുകുന്ദൻ, കെ പി മുരളീകൃഷ്ണദാസ്, വി സാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു . എസ് എസ് എൽ സി – പ്ലസ് ടു വിജയികൾക്കായി ഉപരിപഠന മാർഗ നിർദേശക്ലാസുകൾ ഈ മാസംതന്നെ നടത്താൻ തീരുമാനിച്ചു. ഹയർ സെക്കൻഡറി – ഡിഗ്രി പ്രവേശന ഹെൽപ് ഡെസ്കും ഇതോടനുബന്ധിച്ച് ആരംഭിക്കും.