CRIME
ബലാത്സംഗ കേസ്: നടന്‍ വിജയ് ബാബു അറസ്റ്റില്‍
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകണം എന്നാണ് കോടതിയുടെ നിർദേശം.
വിജയ് ബാബുവിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും. ക്രൌണ്‍ പ്ലാസ, മരടിലെ ഫ്ലാറ്റ്, പനമ്പിള്ളി നഗറിലെ ഫ്ലാറ്റ് എന്നിവിടങ്ങളിൽ എത്തിച്ചാകും തെളിവെടുപ്പ്. ജൂണ്‍ 27 മുതല്‍ ജൂലൈ 5 വരെ ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കോടതി വിജയ് ബാബുവിന് നിര്‍ദേശം നല്‍കിയിരുന്നു.
Comments