CRIMEDISTRICT NEWS

ലഹരി മുക്തി കേന്ദ്രത്തിൽ അരക്കിലോ കഞ്ചാവുമായി 54കാരൻ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ലഹരി മുക്തികേന്ദ്രമായ ഒ എസ് ടി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുകയായിരുന്നയാൾ 54കാരൻ പിടിയിൽ. സ്‌കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന അരക്കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. നടക്കാവ് പണിക്കർ റോഡ് സെയ്തലവിയാണ് നടക്കാവ് പൊലീസിന്റെയും നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡൻസാഫിന്റെയും സംയുക്ത പരിശോധനയിൽ പിടിക്കപ്പെട്ടത്

ഒ എസ് ടി പരിസരത്തുനിന്ന് ആളുകളെ നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടശേഷം പ്രതി ഓർഡർ സ്വീകരിക്കുന്നത്. ഫോൺ വിളികൾ പൊലീസ് നിരീക്ഷിക്കുമെന്ന് അറിയുന്നതിനാൽ നേരിട്ടാണ് ഓർഡറെടുക്കുന്നത്. നേരിട്ടാണ് കഞ്ചാവ് കൈമാറുന്നതും. സമയവും സ്ഥലവും അറിയിക്കും. ഡൻസാഫിന്റെ രഹസ്യ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. നടക്കാവ് സബ് ഇൻസ്‌പെക്ടർ എസ്ബി  കൈലാസ് നാഥ്, ഡൻസാഫ് അസി.എസ് ഐ മനോജ് എടയേടത്ത്, സീനിയർ സി പി ഒ, കെ അഖിലേഷ്, സി പി ഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button