MAIN HEADLINES
പ്രതിഷേധങ്ങളുടെ മുനയൊടിച്ച് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്
ന്യൂഡല്‍ഹി: രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും തീവെപ്പിനും ഇടയാക്കിയ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്. വിജ്ഞാപനം വന്ന് നാല് ദിവസം പിന്നിടുമ്പോള്‍ മൊത്തം അപേക്ഷകരുടെ എണ്ണം 94000 കടന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുമാത്രമാണിത്. വ്യോമസേനയിലേക്ക് മാത്രമായി 56960 അപേക്ഷകള്‍ എത്തിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി. ജൂണ്‍ 14 -നാണ് സേനാ നിയമനത്തില്‍ ചരിത്രപരമായ തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.
Comments