Uncategorized
ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്ക്
ബെംഗളൂരു: നഞ്ചൻക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. ഡ്രൈവറുൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിലിടച്ച് ബസ് മറിയുകയായിരുന്നു. പരുക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരിൽ രണ്ടു പേർ സ്ത്രീകളാണ്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments