പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരത്തിന് അപേക്ഷിക്കാം
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. വയോജനങ്ങളുടെ ജീവിത നേട്ടങ്ങള്‍,അവരുടെ ദുസ്ഥിതികള്‍,അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍,സംഘടനകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ പ്രാദേശിക വീഡിയോ, പ്രിന്റ് മാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് പുരസ്കാരം നല്കുന്നു. 2021 ജനുവരി 1 മുതല്‍ 2022 ജൂലൈ 30ന് രാത്രി 10 മണിവരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പുരസ്കാരത്തിനായി പരിഗണിക്കും. 11111/- (പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്നു) രൂപയും പ്രശസ്തിപത്രവും ആണ് പുരസ്കാരം.
കേരളത്തിലെ ഏറ്റവും ചെലവുകുറഞ്ഞ സീനിയര്‍ സിറ്റിസണ്‍ അസിസ്റ്റഡ് ലിവിംഗ് ഗ്രാമമായി ഉയര്‍ന്നു വരുന്ന പാലക്കാട് ജില്ലയിലെ ത്രാങ്ങാലിയിലുള്ള EVENING PARADISE ആണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. താല്പര്യമുള്ളവര് 90371 71468 എന്ന വാട്സാപ് നമ്പറിലേക്ക് 2022 ജൂലൈ 30 നകം വീഡിയോ അല്ലെങ്കില്‍ പേപ്പര്‍ ക്ളിപ്സ് അയക്കേണ്ടതാണ്. വീഡിയോ രണ്ട് മിനുട്ടിലധികം ദൈര്‍ഘ്യം ഉണ്ടാവാൻ പാടില്ല.