കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ എല്ലാ പാസഞ്ചര്‍, മെമു ട്രെയിനുകളും ജൂലായ് 25 മുതല്‍ ഓടി തുടങ്ങും
പാസഞ്ചര്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ലാത്തതു കൊണ്ടാണ് സ്പെഷ്യല്‍ ട്രെയിനായി ഓടിക്കുന്നത്. അതുകൊണ്ട് കൂടിയ നിരക്ക് നല്‍കേണ്ടി വരും. മെമുവില്‍ പാലക്കാട്ടുനിന്ന് തൃശൂര്‍ വരെ മുമ്പ യാത്ര ചെയ്യാന്‍ 20 രൂപ മതിയായിരുന്നു. സ്പെഷ്യലായാല് 45 രൂപ വേണം. നിലമ്പൂരിൽ നിന്ന് അങ്ങാടിപ്പുറത്തേക്കുള്ള യാത്രക്ക് പാസഞ്ചറാണെങ്കില്‍ 10 രൂപയായിരുന്നു ചാര്‍ജ്. എക്സ്പ്രസില്‍ 30 രൂപ നല്‍കണം. തിരക്ക് കൂടുതലുള്ള റൂട്ടില്‍ പ്രത്യേക നിരക്കിലുള്ള ട്രെയിന്‍ ഓടിക്കാനും തീരുമാനമുണ്ട്. 86 ട്രെയിനുകളില്‍ ജൂലായ് ആറുമുതല്‍ ജനറല്‍ ടിക്കറ്റ് പുനഃസ്ഥാപിക്കും.
ഷൊര്‍ണൂര്‍- തൃശൂര്‍ സ്പെഷ്യല്‍ (06497), തൃശൂര്‍- കോഴിക്കോട് (06495), കോഴിക്കോട്- ഷൊര്‍ണൂര്‍ (06454), കോഴിക്കോട്- ഷൊര്‍ണൂര്‍ (06496), എറണാകുളം- കൊല്ലം സ്പെഷ്യല്‍, കൊല്ലം- എറണാകുളം (06778), കൊല്ലം- എറണാകുളം മെമു (06442), കൊല്ലം- കന്യാകുമാരി മെമു, കന്യാകുമാരി- കൊല്ലം (06773) മെമു. എന്നിവയാണ് പുനരാരംഭിക്കുന്ന ട്രെയിനുകൾ.