എൻ സി സി, സ്കൌട്ട്, പൊലീസ് കാഡറ്റ് ബോണസ് മാർക്ക് ഉണ്ടാവും

എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് മാർക്ക് നൽകാമെന്ന് കോടതിയിൽ സർക്കാർ. പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന തീരുമാനം ചോദ്യം ചെയ്തത് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്.

ബോണസ് മാർക്ക് നൽകുന്നതിൽ വ്യക്ത വരുത്തി അധിക സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു. സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കെഎസ്‌യുവും പത്തോളം വിദ്യാർത്ഥികളും സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അധിക സത്യവാങ്മൂലം കോടതി അടുത്തയാഴ്ച പരിഗണിക്കും.

Comments

COMMENTS

error: Content is protected !!