LATESTUncategorized
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം 16 പേര്‍ മരിച്ചു
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 16 പേര്‍ മരിച്ചു. കുളുവിലെ ജംഗ്‌ല ഗ്രാമത്തിന് സമീപം രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംതെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു. 40 പേര്‍ ബസ്സിലുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും പേരുടെ ആരോഗ്യനില ഗുരുതരമാണ്. കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അഷുതോഷ് ഗാര്‍ഗ് സംഭവസ്ഥലത്തെത്തി സ്ഥിതഗതികള്‍ നിരീക്ഷിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
Comments