KOYILANDILOCAL NEWS

വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മൽ മുഹമ്മദ് റാഫിയാണ് 1050 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇവിടെ നിന്നും, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും, 2 4000 രൂപയും പിടികൂടി. സി ഐ സുനിൽകുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. എസ്ഐമാരായ എം എൻ അനൂപ്, ജയകുമാരി, എ എസ്ഐ സുബ്രഹ്മണ്യൻ സി പി ഒമാരായ ഷെറിൻ രാജ്, ബിനീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇയാൾ നേരത്തെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണെന്ന് സി ഐ സുനിൽകുമാർ പറഞ്ഞു. ഞായറാഴ്ച വൈകീട്ടായിരുന്നു റെയ്ഡ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button