അംഗൻവാടി ജീവനക്കാരോട് നീതി പുലർത്തണമെന്ന് ഐ എൻ ടി യു സി

അംഗൻവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുന്നതു വരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ്‌ കെ രാജീവ്‌.  സർക്കാർ കുട്ടികൾക്കായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ മുതൽ രാപ്പകൽ ത്യാഗം ചെയ്യുന്ന അംഗൻവാടി ജീവനക്കാരോട് നീതി പുലർത്താൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അംഗൻവാടി  ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ എന്‍ ടി യു സി പേരാമ്പ്ര മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഗിരിജ ശശി അധ്യക്ഷത വഹിച്ചു
മനോജ്‌ എടാണി, എം ടി സേതുമാധവൻ, ടി നുസ്രത്, പി കെ രാഗേഷ്, ചന്ദ്രിക, ഗിരിജ കെ, കാർത്യാനി, പ്രസന്ന കെ വി, ജിജി ലോഹി
എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി വി ചന്ദ്രിക (പ്രസിഡന്റ്‌ ), പ്രസന്ന ഇ. ടി, സൗമ്യ യൂ. സി (വൈസ്. പ്രസിഡന്റ്‌ ), ഗിരിജ കെ (ജനറൽ സെക്രട്ടറി ) മേരി വി എ, കെ എം ചന്ദ്രിക, ഷേർലി കെ വി ജിജി ലോഹി (ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.

 

Comments

COMMENTS

error: Content is protected !!